പീത സായന്തനത്തിന്റെ
ഏകാന്തതയിൽ നിന്നൊരു കണ്ണീർപ്പുഴ
ഭൂതകാലത്തേക്ക്
തിരിച്ചൊഴുകുന്നു..
കറുത്ത രാത്രിയുടെ
നിശബ്ദതയിൽ നിന്നൊരു കവിത
ചിന്തകളിലേക്ക്
മുൾപടർപ്പാകുന്നു..
ആശ്രയമറ്റ വികാരങ്ങൾ
ആത്മാഹുതി ചെയ്യാനൊരു
ചിരാതിന്റെ നാളം തേടുന്നു
പ്രതീക്ഷകളിലേക്കൊരു പുലരി
മിഴി തുറക്കുമെന്നാശിച്ച്
ഞാനീ രാത്രിയെ പുണരുന്നു..!
No comments:
Post a Comment