വിലാപം
ഞാന്‍ ആരുമല്ല..
ഒരു സാഹിത്യ മീമാംസകന്‍ അല്ല..
എങ്കിലും എഴുതാതിരിക്കാന്‍ എനിക്കാവില്ല..
വായിക്കാതിരിക്കാന്‍ നിങ്ങള്‍കും..
ഒടുവില്‍ നഷ്ടപ്പെട്ട സമയത്തെ
എങ്കിലും എഴുതാതിരിക്കാന്‍ എനിക്കാവില്ല..
വായിക്കാതിരിക്കാന്‍ നിങ്ങള്‍കും..
ഒടുവില്‍ നഷ്ടപ്പെട്ട സമയത്തെ
കുറിച്ചോര്‍ത്തു നിങ്ങള്‍ വിലപിക്കും...
ആ വിലാപം കേട്ട് ഞാന്‍ സന്തോഷിക്കും..!
നിറമുള്ള സ്വപ്നങ്ങളെ തേച്ചു-
ആ വിലാപം കേട്ട് ഞാന്‍ സന്തോഷിക്കും..!
നിറമുള്ള സ്വപ്നങ്ങളെ തേച്ചു-
മിനുക്കാന്‍ ഞാന്‍ ആശാരിയല്ല..!!
***************************************
ചുവപ്പ്
വിരഹമന്ത്ര ചീളുകള്‍ കൊണ്ടെന്റെ
ഹൃദയം വക്കു പൊടിഞ്ഞോഴുകുന്ന
നിണത്തുള്ളികള്‍ക്ക് ചുവപ്പ് നിറം..
ഇന്നലെ
അവള്‍ പ്രണയത്തില്‍ ചാലിച്ച്
തന്ന റോസാ പൂവിനും
ചുവപ്പ് നിറം..
**********************************
നൊമ്പരം..
--------------------------
--------------------------
അവള്‍ എഴുതുകയാണ്...
വക്ക് പൊട്ടിയ ഹൃദയത്തിന്റെ
രക്തക്കറയില്‍ പേനത്തുമ്പ് മുക്കി...
നെരിപ്പോടിന്റെ നൂല്‍ പാലങ്ങളിലൂടെ
വസന്തവും ഗ്രീഷ്മവും കടന്ന്..
ഞാന്‍ വായിച്ചു..ഒരക്ഷരം വിടാതെ..
'പൂകാലം പോലെ നിന്റെ രചനകള്‍'
എന്ന് ഞാന്‍ മറുപടി എഴുതി..
"ഇനി പുഴ പോലെ ഒഴുക്കുള്ളവ എഴുതാം"
"ഇനി പുഴ പോലെ ഒഴുക്കുള്ളവ എഴുതാം"
എന്ന് അവള്‍..
അന്ന് ഞാന്‍ വായന നിര്‍ത്തി..
കാരണം .. എന്റെ മുന്‍പിലുള്ള
പുഴയുടെ അവസ്ഥ
വളരെ പരിതാപകരമായിരുന്നു...!
അന്ന് ഞാന്‍ വായന നിര്‍ത്തി..
കാരണം .. എന്റെ മുന്‍പിലുള്ള
പുഴയുടെ അവസ്ഥ
വളരെ പരിതാപകരമായിരുന്നു...!
*****************************
ശുഭ രാത്രി
--------------------
നിദ്ര തന്നെ അഭയം..!
കണ്ണ് തുറന്നു ചുറ്റും നോക്കിയാല്‍
മനസ്സ് പിടക്കും..
മിഴികളില്‍ കണ്ണ് നീര്‍ പൊടിയും..
ചിലതൊന്നും കാണാതെ,
കണ്ണടച്ചിരുട്ടാക്കി
വീണ്ടുമൊരു പ്രഭാതം വരെ.!
മനസ്സ് പിടക്കും..
മിഴികളില്‍ കണ്ണ് നീര്‍ പൊടിയും..
ചിലതൊന്നും കാണാതെ,
കണ്ണടച്ചിരുട്ടാക്കി
വീണ്ടുമൊരു പ്രഭാതം വരെ.!
ഹനീഫ്