എന്റെ
സ്നേഹപ്രകടനം
ഭക്ഷണം നല്കപ്പെട്ടൊരു
നാട് തെണ്ടി പട്ടിയുടെ
വാലാട്ടലായിരുന്നില്ല
ഉറവ വറ്റാത്തൊരു
ഹൃദയത്തിന്റെ
സ്പന്ദനമായിരുന്നെന്നു
നിങ്ങള്‍ തിരിച്ചറിയുമ്പോഴേക്കും
ഒരു പക്ഷേ............:(
നിന്റെ താടിയുടെ ആഴത്തില്‍ തിളങ്ങുന്ന കണ്ണുകളില്‍ നിന്ന് , പൊടി നിറഞ്ഞൊരു ഈറന്‍ ഗ്രന്ഥപ്പുരകളില്‍ നിന്ന്, വെസ്റ്റ്ഫാലിയായിലെ ജെന്നിയുടെ ക്ഷീര സമാനമായ കൈകളില്‍ നിന്ന്, നീ ദൈവത്തിന്റെ ഈ മുടന്തന്‍ സൃഷ്ടിയെ നേരെയാക്കിയെടുത്തു.!