Pages

Tuesday, April 24, 2012

ബൂട്ട്....:)

ചിറകു വിരിച്ച്
ഒരു ഫീനിക്സ് പക്ഷിയെ പോലെ 
നിറഞ്ഞു നിന്ന് നൃത്ത മാടുകയാണ് 
ഗോളി എതിര്‍ പോസ്റ്റില്‍.,
ഒരു ഗ്രാമത്തിന്റെ പ്രതീക്ഷ മുഴുവന്‍ 
എന്റെ ബൂട്ടുകളിലാണ്...
ഊശാന്താടിക്കാരന്‍ റഫറിയുടെ 
ഒടുക്കത്തെ കുഴലൂത്തിനു 
ഇനി നിമിഷങ്ങളെ യുള്ളൂ..
കൂട്ടുകാരന്‍ നീട്ടിയടിച്ച് തന്ന പന്ത്
നെഞ്ചിലൂടെ ഊര്‍ന്നിറങ്ങി കാലില്‍ ഭദ്രം 
വെളുത്ത  നൂലില്‍ നെയ്ത 
വലയാണ് ലക്‌ഷ്യം 
അവസാന പ്രതിബന്ദം 
അവരുടെ സ്റ്റോപ്പെര്‍  ബാക്ക് തടിമാടന്‍ ,
ഒരൊറ്റ തള്ളായിരുന്നു..!
നിലത്തു വീഴും മുമ്പേ 
പന്തില്‍ കാലുകൊണ്ട്‌ ഒരു മൃദു സ്പര്‍ശം 
കാവല്‍ ഭടന്റെ കണ്ണുടക്കും മുമ്പേ
പന്ത് വലയില്‍ മുത്തമിട്ടു...
ഗ്രാമത്തിന്റെ മുഴുവന്‍ 
സ്നേഹാദരങ്ങളും 
ലഭിച്ച ആ നിമിഷത്തിനു 
എന്നെ സഹായിച്ച ബൂട്ട് ...
ഓര്‍മ്മയിലെ  
ഷെല്‍ഫില്‍  ഇന്നും ഭദ്രം ....