Pages

Saturday, April 14, 2012

വിഷുക്കവിത

ആഗ്രഹമുണ്ടായിരുന്നു എനിക്കും
ഐശ്വര്യ സമൃദ്ധമായ 
വിഷു ആശംസിക്കാന്‍..പക്ഷെ.. 

ചൂടാറ്റിയ വറ്റുകള്‍ക്ക് -
മീതേ നിറം പകരുന്ന കറിക്കൂട്ടുകള്‍ക്ക് 
ഒന്നരക്കൂലികളുടെ നെടുവീര്‍പ്പിന്റെ ചുവ ..
ഇതും നൈരാശ്യ സമൃദ്ധം..!
    
^^^^^^^^^^^^^^^^^^^^^^^^^^^^^^
ഐശ്വര്യമുണ്ട്...
ചത്ത മൃഗത്തിന്റെ തോലും ചുറ്റി
റാപ്പില്‍ കോപ്രായം കാണിക്കുന്നവര്‍ക്ക് .,

നിസ്വന്റെ തലയ്ക്കു മീതെ
അധിനിവേശത്തിന്റെ പാലം കെട്ടി
തലങ്ങും വിലങ്ങും പായുന്നവര്‍ക്ക്.,

പുഴുത്തു നാറിയ മന്ത്രി മഞ്ജലില്‍  
ആസനം കുത്തി വേദം വായിക്കുന്നവര്‍ക്ക്.

അത് കൊണ്ട് നിങ്ങള്‍ ആഘോഷിക്കുക..
ഞാനീ കാണികളുടെയൊപ്പം ചേരുന്നു..
     
         ^^^^^^^^^^^^^^^^^^^^^^^^^^^
ഞങ്ങള്‍ക്ക് പ്രത്യാശയുണ്ട്..
കാടും കച്ചേരിയും 
ചുവന്നു പൂക്കുന്ന ഒരു നാള്‍ വരുമെന്ന്..

അത് വരെ ഞങ്ങള്‍
നിങ്ങളുടെ പാടത്ത് വിത്തിറക്കാം..
നിങ്ങളുടെ മടയില്‍ കല്ലുരുട്ടാം..
യന്ത്ര മുരള്‍ച്ചയില്‍ സ്വപ്നം ത്യജിക്കാം..

ഇടയ്ക്കു കൊഴിഞ്ഞു വീണാലും 
വിരിയാനുള്ള പൂവിനു വളമായതില്‍ 
ഇലകള്‍ സന്തോഷിക്കും...