പൂങ്കുല പോലെ ചുരുണ്ട
മന്ഥരമുള്ളോരു പെണ്‍കുട്ടി
എന്നുമെന്‍ പൂവാടി നോക്കി
സംഹര്‍ഷിതയാകാരുണ്ട്.,
നാട്ടുവഴിയെ നടന്നകലുന്ന
പെണ്‍കൊടികളെ ഒളിഞ്ഞു
നോക്കുന്ന കപോതപുഷ്പത്തോട്
അവള്‍ക്കേറെ ഇഷ്ടമുണ്ട്.,
അവളുടെ തുടുത്ത കപോലവും
മാന്മിഴിയും എന്റെ നെഞ്ചില്‍
പെരുമ്പറ മുഴക്കുമ്പോളെല്ലാം
ഞാനെന്റെ പൂവുകളെ തലോടി..
പദനിസ്വനങ്ങള്‍ക്ക് കാതോര്‍ത്ത്
പ്രണയം കവിതയിലോളിപ്പിച്ചു
ഞാനും., അടര്‍ന്നു വീണ
പൂക്കളെ മാറോട് ചേര്‍ത്തു
ദലമര്‍മ്മരങ്ങള്‍ക്ക് ഈണം
പകര്‍ന്നു അവളും, തമ്മില്‍-
തമ്മില്‍ കാണാതെ കണ്ടു;
പറയാതെ പറഞ്ഞു..
പ്രണയ ഗീതങ്ങളുടെ
മണി മന്ത്രണം നിലച്ചൊരു
പാഴ് സന്ധ്യയില്‍ പകലിനോട്
യാത്ര പറഞ്ഞ രാത്രിയുടെ
വിരല്‍ തുമ്പില്‍ തൂങ്ങി
അവളെങ്ങോ മറഞ്ഞു പോയി..
പൊടി പിടിച്ചൊരു ചുവര്‍-
ചിത്രം പോല്‍ ഓര്‍മ്മയിലി-
ന്നുമൊരു
തരള കപോലം.,
പരിജാരികമാരില്ലാ കുമാരിയെ-
പോലെ എന്റെ പൂങ്കാവനവും...