നാടന്‍ പെണ്ണിന്റെ
സീല്കാരങ്ങളെ
വര്‍ണ്ണിച്ചു മടുത്തത് കൊണ്ടാണ്
പുതിയവ തേടി
രാജ്യാതിര്‍ത്തികള്‍ കടന്നത്..
റഷ്യയിലെ ശിര്‍നോവയും
മിസ്രിലെ ഹില്മിയും
പേരറിയാത്ത
ലബനീസ് സുന്ദരിയും.
ഓര്‍ത്തെടുക്കാന്‍ ശ്രമിക്കാത്ത
വേറെയും മുഖങ്ങള്‍..
അനുഭവങ്ങളുടെ
ചായം ചേര്‍ത്ത കടലാസുകള്‍
വിറ്റഴിക്കപ്പെട്ടത്
ചൂടപ്പം പോലെ..
പരസ്ത്രീ ബന്ധങ്ങളിലെ
യുക്തി രാഹിത്ത്യ ത്തെയും
അസന്മാര്‍ഗികതെയും
ചോദ്യം ചെയ്തവരോട്
തിരിച്ചൊരു ചോദ്യം..
"കൃഷ്ണനാകാമെങ്കില്‍ പിന്നെ.!?"
------------------------
ഇവിടെയീ ജനലഴിയില്‍ പിടിച്ചു
കഴുത്തില്‍ കുരുക്കിയിട്ട
മഞ്ഞച്ചരടില്‍
വിരലുകള്‍ കോര്‍ത്ത്
മഴനൂലുകള്‍ക്കിടയിലൂടെ
ഒറ്റയടി പ്പാതയില്‍ കണ്ണും നട്ട്
ഒരു ശ്രീമുഖം നില്പുണ്ട്..
'അദ്ദേഹ'ത്തിന്റെ
വരവും കാത്ത്......