Pages

Friday, December 23, 2011

ചരമ ഗീതം




പണ്ടീ മലനിരകളുടെ പനിനീരായിരുന്ന
ഇന്ന് പ്രകൃതി സഹജരുടെ കണ്ണീരായ
ഇനിയും മരിക്കാത്ത നാലരുവികള്‍ ,
ഇന്നിവിടെ ശ്രുതി ചേരാത്ത അവതാളങ്ങള്‍
നാമവയെ ഓളങ്ങളെന്നു വിളിപ്പൂ..
ചിരിച്ചുമിണങ്ങിയും തെളി നീര് നല്‍കിയും
കുത്തിയൊലിച്ചും രൌദ്ര ഭാവം പൂണ്ടു-
മൊത്തിരി ചരിതങ്ങളൊഴികിയകന്നു,
ചിരകാല നടനങ്ങള്‍ മാറ്റിവച്ചു ഇനി
അപരാഹ്നമായതി സായാഹ്നമായി
പ്രതീക്ഷകളുടെ പുതുപ്പുലരിയിലൊന്നു സാധകം ചെയ്യാന്‍
ആശ്വാസമേകാനൊന്നു മുങ്ങിക്കുളിക്കാന്‍
എന്ത് ചെയ്യുമെവിടെ പ്പോം നാമിനി ..??

മനുജനെ മനസ്സാവരിച്ച മണ്ണേ നിന്റെ
മിത്രമല്ലിവന്‍ ശത്രുവായ് രൂപിച്ചു..

ഇവിടെയീ ഭൂമിയില്‍
ഒരു ജന്മമൊരു മൃത്ത്യു ഒരുപാട് മോഹങ്ങള്‍
ഒത്തിരി സ്വപ്നങ്ങളതിമധുര ചിന്തകള്‍.
ഒരുപാടൊരുപാട് ബന്ധ വിച്ഹെദനങ്ങള്‍..

നാട്യവും നടനവുമാടിത്തിമിര്‍കുന്ന
നിന്‍ മീതെ സവര്‍ണ്ണം താണ്ടാവമാടുന്നവര്‍.
നടനമറിയാത്ത മണ്ണേ നിന്നോടെങ്ങക്ക്
സഹാവായ്പുണ്ടെങ്കിലും മെന്തു ചെയ്‌വൂ
ഞങ്ങളിവിടെ സാത്വികരല്ലല്ലോ..!!
നാട്യ ഹസ്തങ്ങള്‍ കിരാത ഭാവം പൂണ്ടു നിന്‍ മാറില്‍ പിടി മുറുക്കും മുമ്പേ
നിന്റെ സഹജരാം കാറ്റിനേം കോളിനേം കൂട്ടുക
ഞങ്ങെടാത്മാവു മഭിമാനമെടുത്തു കൊള്‍ക
ചിന്തയും സ്വപ്നങ്ങളെടുത്തു കൊള്‍ക
സാര്‍വ്വ ജന്ന്യങ്ങളും ജഗന്നാഥ സമക്ഷമെടുത്തു കൊള്‍ക
ഇനിയൊരു മടക്കമത് വേണ്ട മണ്ണേ..
എങ്കിലിവിടിനിയും മനുഷ്യരല്ലോ വാഴ്വൂ ..
ഹനീഫ് കാളംപാ