നീയില്ലാതെ
പൂവിടില്ലെൻ ജൻമം
നീയില്ലാതെ
തളിർക്കില്ലെൻ സ്വപ്നം
നീയില്ലാതെ
പൂർണ്ണ മല്ലെൻ സ്വർഗ്ഗം.
മുൽകാടിനെ
സ്നേഹം കൊണ്ട് കീഴടക്കുന്ന
മുഖപടമില്ലാത്ത കാറ്റേ
നിനക്കായ്
ഞാൻ കാത്തിരിക്കുന്നു.
തോർന്ന മഴയുടെ
മൌനവും
വേഴാമ്പലിന്റെ
ചിലമ്പലും
നീതന്നെയാകുന്നുവോ!?
No comments:
Post a Comment