സ്വപ്നാവശിഷ്ടങ്ങളിൽ നിന്ന്
പുതിയതൊന്നിനെ
വിളക്കിയെടുക്കാൻ ശ്രമിക്കുന്നവന്റെ
കരളിൽ നിന്നുതിരുന്നത്
കവിതയല്ല;
ആർത്തനാദമാണ്!
അതിനെ,
അതിഭാവുകത്വ പദങ്ങൾ കൊണ്ട്
അലങ്കരിക്കേണ്ടതില്ല..
ബിംബങ്ങളടുക്കിയും
പ്രാസമൊപ്പിച്ചും
വർണ്ണിക്കേണ്ടതില്ല..
***
കണ്ണടച്ചുവച്ച്
മനസ്സ് കൊണ്ട് കാണാമെങ്കിൽ,
ചെവിയടച്ചുവച്ച്
ഹൃദയം കൊണ്ട് കേൽക്കാമെങ്കിൽ,
നിങ്ങൽക്കുമാസ്വദിക്കാം;
തെരുവുകൾ ചൊല്ലുന്ന
കരിങ്കവിതകളെ...
No comments:
Post a Comment