ഇത് സുമി ..
ശൈശവം തൊട്ടേ സ്നേഹത്തിനു ദാഹിക്കുന്ന മനസ്സുമായി ജീവിക്കുന്നു ...
കാര്‍ മേഘത്തിന്റെ ഇരുളിമ കാത്തിരിക്കുന്ന കുഞ്ഞു കിളികളെ പ്പോലെ ... വസന്ത പ്പൂക്കള്‍ തിരയുന്ന
ചിത്ര ശലഭങ്ങളെ പോലെ ...
സ്നേഹം നല്‍കാന്‍ ഒത്തിരി പേര്‍ വന്നു .... പക്ഷെ ആ സ്നേഹങ്ങളൊക്കെ ഭാഹ്യമായ കേളീ ലീലകളില്‍
വരമ്പുകള്‍ ഇട പ്പെട്ടതായിരുന്നു ..
പൂജക്ക് വെക്കുന്ന പൂവിന്‍റെയും ജാറം മൂടുന്ന പട്ടിന്റെയും സെമിത്തേരിയില്‍ കത്തിക്കുന്ന മെഴുകു തിരിയുടെയും
ജാതി ജാതകങ്ങള്‍ തേടുന്ന നവ യുഗത്തില്‍ കംഭോളവല്‍കരിക്കപെടാത്ത സ്നേഹം കിട്ടാക്കനിയാണെന്നു മനസ്സിലാക്കിയപ്പോള്‍
സുമി സ്വയം സന്യസിക്കാന്‍ തീരുമാനിച്ചു ..
കോടികളുടെ കച്ചവട ക്കൂട്ടുകള്‍ നിര്‍വചിക്ക പെടുന്ന ഗുരു കുലങ്ങളില്‍ അഭയം അഹന്തയ്ക്ക് വഴി മാറിയിരിക്കുന്നു
എന്ന തിരിച്ചറിവില്‍ അവള്‍ ഇറങ്ങി നടന്നു .
അവസാനത്തെ ആല്‍ത്തറയില്‍ പ്രയാണം നിലച്ചപ്പോള്‍ സ്വയം വരം പ്രാപിച്ച പോല്‍ തപസ്സിരുന്നു ...
ഒടുവില്‍ പ്രണയവും വിരഹവും ഇല്ലാത്ത ലോകത്തേക്ക് ഒരുന്മാദ തേജസ്സിനൊപ്പം നടന്നു നീങ്ങുമ്പോള്‍
ചിന്തകള്‍ നശിച്ച അവളുടെ മനസ്സ് വഴിയില്‍ നിന്നും കിട്ടിയ പാഴ് കയറിനോട് നന്ദി പറയുന്നുണ്ടായിരുന്നു ...
ആല്‍ മരത്തിലെ താഴ്ന്ന ശിഖിരത്തോടും ...
"""""""""""""""""""""""""""""""""""""""""""""""""""""""""""""""""""""""""""""""""""""""""""""""""""""""""""""""""""""""""""""""""""""""""""
ഇത് ജഗന്നാഥന്‍...
സമൂഹം വാര്‍ധക്യം ആഘോഷിക്കുന്ന സദനത്തിന്റെ മൂലയില്‍ ഒറ്റക്കിരിന്നു പേനയും കടലാസും എടുത്തു
ഇയാള്‍ ഒരു കാഥികനോ കവിയോ അല്ല .. എങ്കിലും എഴുതാന്‍ ശ്രമിച്ചു ..കണ്ണ് തുറന്നു പ്രകൃതിയെ നോക്കി ..
മനുഷ്യ മനസ്സിലെ ചിന്തകളും ശ്വാസ ഗീതങ്ങളും പരാഗണം നടക്കാതെ ബന്ധിക്കപെട്ട കൊണ്ക്രീട്ടു കൂടുകള്‍ കണ്ടു
ചുറ്റിലും ..
ഇരയുടെ മുന്നിലേക്ക് ചാടി വീഴുന്ന കാട്ടു മൃഗത്തിന്‍റെ ക്രൌര്യതയുള്ള യന്ത്ര മുരള്‍ച്ച കേട്ട്
മന്ധീപവിച്ച ശ്രവണാവയവം അദ്ദേഹം മെല്ലെ തൊട്ടു നോക്കി ..
ഇപ്പോള്‍ കാണുന്നതും കേള്‍ക്കുന്നതും എഴുതാന്‍ കഴിയില്ല ..
ജരാ നര ബാധിച്ച ഓര്‍മകളില്‍ ചികഞ്ഞു നോക്കി ..
തിരുവാതിര ക്കളിയുടെ കൈ താളങ്ങള്‍ കാതിലോടിയെത്തുന്ന ബാല്യം.., കണ്ണാടി പ്പുഴയില്‍ ചാടി ത്തിമിര്‍ത്ത കൌമാരം ..,
മരം ചുറ്റി പ്രണയങ്ങളില്‍ ആനന്ദിച്ചിരുന്ന യൗവ്വനം..,ജീവിത രാശി ചുവന്ന സന്ധ്യയില്‍ എത്തുന്നത് വരെയുള്ള കുടുംബ ജീവിതം ..
എല്ലാം എഴുതാന്‍ ശ്രമിച്ചു ...
പക്ഷെ ...
തന്റെ ചിതയ്ക്ക് കരുതിയിരുന്ന വടക്ക് മതില്‍ ചാരി നിന്നിരുന്ന മാവിന്റെ കടയ്ക്കലും ഇന്നലെ
ആര്‍ത്തിയുടെ വാള്‍ തല വീണു എന്നറിഞ്ഞപ്പോള്‍ അദ്ദേഹം പേനയും കടലാസും മാറ്റി വച്ചു..
ഒടുവില്‍ .. ശ്മശാനത്തിലെ വൈദ്യുത ചിതയില്‍ എരിഞ്ഞു തീരുമ്പോള്‍ ജഘന്നാഥന്റെ മനസ്സ് ശൂന്യമായിരുന്നു ..
എങ്കിലും ഒന്നും എഴുതി ത്തീര്‍ക്കാന്‍ കഴിയാത്തതില്‍ ഒരു ചെറിയ നിസ്സംഗത ...
ഹനീഫ് കാളംപാറ
വാല്‍ കുറിപ്പ് ..
ചെറുകഥ ആദ്യ പരീക്ഷണം ആണ് ... നന്നായോ എന്നറിയില്ല ..
നിങ്ങളുടെ അഭിപ്രായത്തിന് കാതോര്‍ക്കുന്നു ...
അഭിനന്ദനങ്ങളെക്കാള്‍ വിമര്‍ശനങ്ങള്‍ക്ക് സ്വാഗതം .. നന്ദി