കണ്ണുനീര്‍ ചാലു പോല്‍
രണ്ടരുവി യൊഴുകുന്നചാലിയാറിന്‍ തീരെ
പൂഴിയില്ലാ ചളിയില്‍ കാല്‍ നനച്ചു
കാലം കോറിയിട്ട കവിതകള്‍ വായിച്ചു
മങ്ങിയ നിലാവില്‍ പതിയെ നടന്നു ..
അനന്തമാം ആകാശ കോണില്‍ നിന്നും
ഈ ചുമലില്‍ വീണ ജല കണങ്ങള്‍
വേവുന്ന തിങ്കളിന്‍ വിയര്‍പ് തുള്ളിയോ
കരയുന്ന വിണ്ണിന്റെ ബാഷ്പങ്ങലോ -അറിയില്ല
ഒരാത്മ നൊമ്പരം അറിയുന്നു ഞാന്‍,
കര്‍ണ പുടങ്ങളെ നിര്‍ജീവമാക്കുന്ന
മിഴികളില്‍ അശ്രു കണങ്ങളുറയുന്ന
തുടിക്കും മനസ്സിനെ അസ്വസ്ഥമാക്കുന്ന
വിതുമ്പുമീ പുഴയുടെ ആത്മ ഗതം.,
ഏറനാടിന്‍ പൊന്‍മുടിയില്‍ നിന്ന്
അരുവിയായി വന്നു
മൂകയായ് ഒഴുകി ഞാന്‍..
ലാസ്യ നിര്‍ത്ത ച്ചുവടുകള്‍ ഓളങ്ങളിലേന്തി
കാവ്യ ഭാവനയില്‍ പ്രണയ താളമൊഴുക്കി
സ്വപ്നങ്ങളില്‍ നന്‍മയുടെ നെല്‍കതിര്‍ വിളയിച്ചു
വിരഹിണി യുടെ നൊമ്പരങ്ങള്‍ ഏറ്റു വാങ്ങി
അറബിക്കടലിനെ വരിപ്പൂ ഞാന്‍..
താള മേളവും താലപ്പൊലിയും
പകിട്ടേകിയ രാവുകളില്‍ കവിയരങ്ങും ആള്‍കൂട്ടവും
കൊഴിപ്പിച്ചു എന്‍ തീരത്തു നീ
ആ നിമിഷ സുഖ നിര്‍വ്രതിയില്‍
മദനോന്മുഘിയായ് ആത്മാവില്‍ ആന്ദോളനം നിറച്ചു
ലോലയായ് ഞാനൊഴുകി
നിനക്ക് വേണ്ടി... നിനക്ക് വേണ്ടി..
ഇന്നെന്‍റെ ഓളങ്ങളില്‍ സംഗീത സാന്ദ്രമില്ല
മിന്നുന്ന വെണ്ണിലാ വെട്ടമില്ല
ഉയരുന്ന ഗസലിന്റെ ഈരടികളില്ല
നോവിന്‍റെ നനവായി കദനം നിറഞ്ഞൊഴുകും
ഒരു നീര്‍ ചാല്‍ മാത്രം..
ഒരു നീര്‍ ചാല്‍ മാത്രമെന്‍ പേരോ "പുഴ"
ചക്രവാളത്തില്‍ മറഞ്ഞു പോകും ഇര്തുക്കള്‍
മായ്ക്കാന്‍ മറന്നൊരു നാമം
"പുഴ"
ഹനീഫ് കാളംപാറ