Pages

Friday, August 10, 2012

സമര്‍പ്പണം


ഇന്നലെ വരെ നീ
എന്‍ ചുവര്‍ ചിത്രത്തില്‍
ഇല്ലായിരുന്നു.
ഇന്നിന്റെ കാന്‍വാസി ലെ
വര്‍ണ്ണ ക്കൂട്ടുകള്‍കിടയിലാണ്
നിന്റെ വെണ്മുഖം കണ്ടത് .
നാളത്തെ
ശക്തമായ പൊടിക്കാറ്റിനെ
അതിജീവിച്ചു
മാഞ്ഞു പോവാതിരിക്കാന്‍
നിനക്കാകുമോ എന്നറിയില്ല .
എന്നാകിലും
ഇന്നത്തെ ചിത്രത്തിന്‍റെ
ഓര്‍മ്മയില്‍ ജീവിക്കാന്‍
എന്റെ ശിഷ്ട കാലം
നിനക്ക് നല്‍കട്ടെ..

ത്രീ ഇന്‍ വണ്‍


എനിക്കൊരു
കാമിനിയെ വേണം .,
അതി ഭാവുകത്വത്തിന്റെ
പ്രസരിപ്പില്ലാത്ത
എന്റെ വരികള്‍ക്കൊരലങ്കാരമാകാന്‍.
എനിക്കൊരു
പെങ്ങളെ വേണം.,
പാരസ്പര്യത്തിന്റെ
പാഥേയം പകുത്തുണ്ണാന്‍.
എനിക്കൊരു
മകളെ വേണം.,
ലാളിച്ചോമനിച്ചു
എന്റെ വിശ്രമ വേളകളെ
ആനന്ദ മയമാക്കാന്‍.
മൂന്നും വെവ്വേറെയല്ല
ത്രീ ഇന്‍ വണ്‍ ആനുകൂല്യത്തില്‍!

ചിരി


നിറഞ്ഞു തുളുംബിയ
കണ്ണുമായ് നടക്കവേ
കരിയിലകളില്‍ പതിച്ച
എന്റെ കണ്ണുനീരില്‍
നിന്റെയോര്‍മ്മകള്‍
പുഞ്ചിരിക്കുന്നു !
രംഗ ബോധമില്ലാത്ത
വേട്ടാളന്റെ
അപ്രതീക്ഷിത
ആക്രമണത്തില്‍
നിസ്സഹായയായ
നിന്റെ മുഖവും ചിരിക്കുന്നുണ്ട് ,
പരാജിതയുടെ
ഓഞ്ഞ ചിരി !

ഓര്‍മക്കായ്‌


പകുത്തു കൊടുത്ത
പ്രണയാര്‍ദ്ര ഹൃദയം
നിര്‍ദ്ദയം തട്ടി മാറ്റി
യാത്ര പറഞ്ഞ
ദേശാടനക്കിളിയുടെ
ഓര്‍മക്കായ്‌
സ്വന്തം ഹൃദയ ഭിത്തിയില്‍
വരഞ്ഞു വച്ച
മനോഹര ചിത്രം
രാത്രിയുടെ മൂന്നാം യാമത്തില്‍
ഒരു കൂറ്റന്‍ തിരമാല വന്നു
മായ്ച്ചു കളഞ്ഞു ..
പ്രണയിനിയുടെ ഓര്‍മ്മകള്‍
ഓര്‍ത്തെടുക്കാന്‍ കഴിയാതെ.,
എഴുതി ത്തുടങ്ങിയ
കവിത പൂര്‍ത്തീകരിക്കാന്‍
പുതിയ വരികള്‍ തേടുകയാണ്
കാമുകനായ തീരമിപ്പോള്‍

ആഗ്രഹം


ഒരുകവിത കൂടി എനിക്കെഴുതണം
സിദ്റതുല്‍ മുന്തഹായില്‍ നിന്ന്
എന്റെ പേരെഴുതിയ ഇല
കൊഴിഞ്ഞു വീഴും മുമ്പ് ,
പള്ളിക്കാട്ടിലെ വടക്ക് മൂലയില്‍
ഊഹം കാത്തിരിക്കുന്ന
മീസാന്‍ കല്ലുകളില്‍
എന്റെ നാമം കുറിക്കപ്പെടും മുമ്പ് ,
പ്രണയം നഷ്ടപ്പെട്ട കാമുകന്‍
ഗധ്യന്തരമില്ലാതെ എഴുതുന്ന
ഗദ്യ കവിത എനിക്കെഴുതണം .

തൂലികയുടെ
ധൃതചലനത്തില്‍ നിന്ന് വരുന്ന
ആദ്യത്തെ രാഗാര്‍ദ്ര വരികളില്‍
 ഞാനൊരു ചുംബനം സൂക്ഷിച്ചു വെക്കും .,
നിന്റെ നെറുകയില്‍ ചാര്‍ത്താന്‍ .

ഹൃദയത്തിന്റെ ഉള്ളറകളില്‍ നിന്നുതിരുന്ന
രണ്ടാമത്തെ ഘണ്ടിക
പൂമണമുള്ളോരു കുളിര്‍ തെന്നലായ്
നിന്നേകാന്ത രാത്രികളില്‍
നിന്നെ തഴുകി ക്കൊണ്ടിരിക്കും !
അപ്പോഴും നീ മൌനം ത്യജിക്കരുത് .
എന്നെ കാണുമ്പോള്‍
തിരിഞ്ഞു നടക്കുന്ന നിന്നെ കണ്ടു
വിരഹിച്ചു വികലമായ
എന്റെ മസ്തിഷ്ക മണ്ഡലത്തില്‍
നിന്ന് വരുന്ന
അവസാനത്തെ വരികള്‍ വായിച്ചു
നിന്റെ ഹൃദയത്തിലൊരു
സൂചി ക്കുത്തിന്റെ വേദന
അനുഭവപ്പെട്ടെങ്കില്‍
നീ മനസ്സിലാക്കുക
ഞാന്‍ നിന്റെ ആരോ ആയിരുന്നെന്ന്..
അഞ്ജതയുടെ ഇരുളറയില്‍ നിന്നും നീ
തിരിച്ചറിവിന്റെ
പൂമുഖത്തേക്കെത്തുംപോഴേകും -
ചിലപ്പോള്‍ മീസാന്‍ കല്ലുകള്‍ -
ചരിത്രം പറഞ്ഞു തുടങ്ങിയിരിക്കും .!