എന്റമ്മേ..ഭാരത മാതാ ജഗതമ്മേ
പണ്ടൊരു പൈതൃക സംസ്കൃതിയുടെ
ഈറ്റില്ലം നീ...
നിന്റെ മാറില്‍ എത്രെയോ പാലാഴികള്‍
അമൃത് ചുരത്തുന്നു...
കോടിക്കണക്കിനുണ്ണികള്‍ പാല്‍ നുകരുന്നു
വിയര്‍ത്തു വാടുന്നു
കരിഞ്ഞുണങ്ങുന്നു...
കൊടീശ്വരരാമുണ്ണികള്‍ മധുരം നുണയുന്നു
പിച്ചളക്കൂട്ടിന്‍ നഖങ്ങള്‍
നിന്‍ മാറില്‍ ആഴ്ന്നിറക്കുന്നു..
മാദക നൃത്തമാടുന്നു സുഖിക്കുന്നു...
അമ്മെ..ഞാനും നിന്നുണ്ണി...
മുമ്പേ നടന്ന ദൈക്ഷ്നികരുടെ വഴിയെ
എച്ചിലിന്‍ മധുരം തേടുന്നു..
ഞാനാരുമല്ല കവിയല്ലാതെയല്ല
വ്രണിതമാം കണ്ടത്തിലുടക്കി നില്കും വരികള്‍
പുറത്തെടുക്കാന്‍ ആവതില്ല
എന്നെ നോക്കി പല്ലിളിക്കുന്നു
നിന്റെ മക്കളാം അധികാര-
നിര്‍ദയ മേലാള വര്‍ഗം..
എങ്കിലുമമ്മേ.. ഞാന്‍ വീണ്ടും കൊതിക്കുന്നു..
ഇനിയുമൊരായിരം ജന്മമുണ്ടെങ്കില്‍
നിന്റെ മാറില്‍ പാല്‍ നുകര്‍ന്നുറങ്ങണം ..
പിന്നെയോരായിരം മരണമുണ്ടെങ്കില്‍
നിന്റെ മടിത്തട്ടില്‍ തല ചായ്ചാവേണം..
നിത്ത്യ വസന്തം തൂകി നില്‍കണം നീ..
നിത്ത്യതയില്ലാ ദേവിയാവേണം നീ..
പ്രിയ ഭാരത മാതാ ജഗദമ്മേ.....
ഈറ്റില്ലം നീ...
നിന്റെ മാറില്‍ എത്രെയോ പാലാഴികള്‍
അമൃത് ചുരത്തുന്നു...
കോടിക്കണക്കിനുണ്ണികള്‍ പാല്‍ നുകരുന്നു
വിയര്‍ത്തു വാടുന്നു
കരിഞ്ഞുണങ്ങുന്നു...
കൊടീശ്വരരാമുണ്ണികള്‍ മധുരം നുണയുന്നു
പിച്ചളക്കൂട്ടിന്‍ നഖങ്ങള്‍
നിന്‍ മാറില്‍ ആഴ്ന്നിറക്കുന്നു..
മാദക നൃത്തമാടുന്നു സുഖിക്കുന്നു...
അമ്മെ..ഞാനും നിന്നുണ്ണി...
മുമ്പേ നടന്ന ദൈക്ഷ്നികരുടെ വഴിയെ
എച്ചിലിന്‍ മധുരം തേടുന്നു..
ഞാനാരുമല്ല കവിയല്ലാതെയല്ല
വ്രണിതമാം കണ്ടത്തിലുടക്കി നില്കും വരികള്‍
പുറത്തെടുക്കാന്‍ ആവതില്ല
എന്നെ നോക്കി പല്ലിളിക്കുന്നു
നിന്റെ മക്കളാം അധികാര-
നിര്‍ദയ മേലാള വര്‍ഗം..
എങ്കിലുമമ്മേ.. ഞാന്‍ വീണ്ടും കൊതിക്കുന്നു..
ഇനിയുമൊരായിരം ജന്മമുണ്ടെങ്കില്‍
നിന്റെ മാറില്‍ പാല്‍ നുകര്‍ന്നുറങ്ങണം ..
പിന്നെയോരായിരം മരണമുണ്ടെങ്കില്‍
നിന്റെ മടിത്തട്ടില്‍ തല ചായ്ചാവേണം..
നിത്ത്യ വസന്തം തൂകി നില്‍കണം നീ..
നിത്ത്യതയില്ലാ ദേവിയാവേണം നീ..
പ്രിയ ഭാരത മാതാ ജഗദമ്മേ.....
ഹനീഫ് കാളംപാറ