Pages

Tuesday, July 30, 2013

കുളച്ചണ്ടി


തള്ളിയിട്ടും,
നീക്കിയിട്ടും
നീ;
സ്വപ്നം തളംകെട്ടിക്കിടക്കുന്ന
എന്റെ
നെഞ്ചത്തേക്ക്
തന്നെ
തിരിച്ചു വരുന്നു..
പ്രണയം നഷ്ടപ്പെടുമ്പോൾ എഫ് ബിക്ക് ഒരു കവിയേയും ഉറക്കം നഷ്ടപ്പെടുമ്പോൾ ഓഫീസിന് ഒരു കൊമാളിയേയും ലഭിക്കുന്നു !

.........

ഇല്ലോളം മണ്ണ് സ്വന്തായുണ്ടെന്ന് വച്ച് അഹങ്കരിക്കരുത്.,
ഒരു പ്രളയം മതി; അത് നശിക്കാൻ...
മക്കളുടെ മിടുക്കും കുടുമ്പത്തിന്റെ വലിപ്പവും അഹങ്കാരത്തിനു കാരണമാകരുത്
ഏത് നിമിഷവും അവർ നിങ്ങളെ തള്ളിപ്പറഞ്ഞെക്കാം
അറിവുണ്ടെങ്കിൽ അഹങ്കരിക്കാം..
അത് നിന്റെ മരണം വരെ കൂടെയുണ്ടാകും
പക്ഷേ, അറിവുണ്ടെങ്കിൽ അഹങ്കരിക്കില്ല!!

:)

മുള്ളിനെ മുള്ള് കൊണ്ടെടുക്കണം എന്ന് പറയുന്ന പോലെ
ഉഷ്ണം ഉഷ്ണേന ശാന്തി എന്ന പോലെ
ഇഷ്ടത്തെ ഇഷ്ടം കൊണ്ട് നേരിടണം..
നീ കാണിക്കുന്ന പോലെ ഒരുമാതിരി മൗനം കൊണ്ടല്ല !!

യാ റമദാൻ!



നിനക്ക് സ്വാഗതം..
ചുടു സർപ്പങ്ങളാടുന്ന പകലുകളും
വേവുന്ന രാത്രികളും
നിന്റെതാക്കാൻ ശ്രമിക്കുന്നൊരു പാപിയുടെ
സലാം..

തിളക്കുന്ന
കുളിവെള്ളത്തിൽ വീണു പൊലിഞ്ഞ
സ്വപ്നങ്ങളിൽ നിന്നുണർന്നു
മാറിൽ മുഖംപൊത്തിക്കരയാൻ
നീയെനിക്കു തോഴനാവുക
വ്യഥ,വികാര,വിലാപ നടനങ്ങളിൽ
പെട്ടൂ'ർന്നൊലിക്കുന്ന കണ്ണുകളിൽ
സാന്ത്വന സംഗീത മഴയായ് പെയ്യുക നീ

ലക്‌ഷ്യങ്ങളില്ലാത്തൊരൂരുതെണ്ടിയുടെ
ചോർന്നു പോകുന്ന ചിന്തകൽക്കൊരു
തടയാകണം;
നീ പാഥേയ മാകണം..
പിറക്കാതെ പോയ കുഞ്ഞുങ്ങൾക്ക്‌
ആശ്വാസമേകണം നീ..
മരിച്ചു വീണ സത്യങ്ങൾക്ക്
ഉയിർപ്പാകണം നീ..

കത്തുന്ന കരളിന് കുളിരാകണം;
കയ്ക്കുന്ന നേരിന് മധുരമാവണം..

അനിവാര്യമായൊരൊടുക്കത്തിന്,
തീർപ്പ് കൽപ്പിക്കപ്പെടുന്ന പുനർ ജൻമത്തിന്,
നേരറിഞ്ഞവരുടെ വിജയങ്ങൾക്ക്
ഒക്കെയും നീ തെളിവാകണം..

പാപം തളിർത്തൊരീ മണൽകാട്ടിലേക്ക്
പുണ്യങ്ങളുടെ പൂമഴ
പെയ്തിറങ്ങുമ്പോൾ
നിന്റെതാവാൻ ശ്രമിക്കുന്നൊരു പാപിയുടെ
വിറക്കുന്ന സലാം..

മർഹബാ റമദാൻ ! 

...........

വിജനമായെങ്കിലും
ചിലർ ബാക്കിവച്ച
കാല്പാടുകളാണ്
ഹൃദയത്തിന്റെ
ഭംഗി കെടുത്തുന്നതും
മനസ്സിന്റെ
ഉറക്കം കളയുന്നതും
ചിന്തകളെ ഭസ്മമാക്കുന്നതും ....!

ചിറകു മുളക്കാത്ത മോഹങ്ങൾ!


വടക്കോട്ടോ
തെക്കോട്ടോ
ഒഴുകേണ്ടതെന്നറിയാത്തൊരു
പുഴ
കവിതയായ് രൂപപ്പെടുന്നുണ്ട്;
അവളുടെയുള്ളിൽ..

അതിലെ
വരികൾക്കുള്ളിൽ
ഞാനുണ്ടാകും;
മഴനൂലുകൾക്കിടയിൽ നിന്ന്
പിന്നിപ്പോകുന്ന
കാറ്റ് പോലെ..

കര കവിയുന്ന
കവിതകളിൽ ഞങ്ങളുണ്ട്;
മുല്ല വള്ളിയും
തേന്മാവും പോലെ
പിരിയാതെ അടരാതെ
പിണഞ്ഞ് പുണർന്ന്...