ഞാനൊരു ശരീരമാണ്..
എന്നില്‍ പാരസ്പര്യ സ്നേഹത്തിന്റെ
ശ്രീമുഖമുണ്ട്...
ധാര്‍മികതയുടെ ശ്രീരാഗ
ശീലുകളുണ്ട്..
വിപ്ലവത്തിന്റെ
ഇന്‍ഖ്വിലാബിന്‍ മുഴക്കങ്ങളുണ്ട് ..
ആഹ്ലാദത്തിന്റെ ആന്ദോളനമുണ്ട് ..
പ്രണയത്തിന്റെ
പന്ദുപരാളിയുണ്ട്..
വിരഹത്തിന്റെ കല്യാണിയുണ്ട്..
സങ്കുചിതത്ത്വത്തിന്റെ
ദാര്‍ബാരിയുണ്ട്...
അങ്ങനെ എല്ലാമുണ്ട് പക്ഷെ..
സ്പന്ദിക്കുന്ന ഒരു ഹൃദയം
മാത്രമില്ല....!!
ഹനീഫ്