മണല്‍ തരികളുടെ
നനഞ്ഞ
ഗന്ധമൂറുന്ന കടല്‍ തീരത്ത്
നീലാകാശത്തിന്റെ
തെളിഞ്ഞ
മൗനത്തിലേക്ക് നോക്കി
മലര്‍ന്നു കിടക്കുംപോഴാണ്
നിന്റെ
ഓര്‍മ്മകള്‍ കൂടുതല്‍ വാചാലമാകുന്നത്.
പാഥ തുടുത്തു വരുന്ന
പീത സായന്തനത്തില്‍നിന്ന്
കാഴ്ച മടങ്ങുമ്പോള്‍
ചിണുങ്ങിയ നിന്മുഖം
സ്വപ്നക്കൂടുകള്‍ തുറന്നു തരും.
മഴനിലച്ച വിപിനത്തിലെ
പുഴ പോലെ
നിശ്ശബ്ദമൊഴുകുന്നു നീ
എന്റെ കടലിലേക്ക് !