Pages

Friday, November 22, 2013

പിൻവിളി


ചിതറിത്തെറിച്ച 
വാക്കുകൾക്കിടയിൽ 
ചികഞ്ഞു നോക്കിയിരുന്നെങ്കിൽ 
നിനക്ക് കാണാമായിരുന്നല്ലോ 
എന്റെ ഹൃദയം..

വീർത്ത ചുണ്ടിലെ 
രോഷാഗ്നിയടങ്ങിയെങ്കിൽ 
സഖേ, 
നീ കൊട്ടിയടച്ച 
വാതിലിനു വെളിയിൽ 
മൌനം കുടിച്ചിരിപ്പുണ്ട് 
ഞാൻ..! 

നിന്നെ മാത്രം പ്രതീക്ഷിച്ച്...

No comments:

Post a Comment