Pages

Friday, November 22, 2013

കറുത്ത കണ്ണട


തിരപോലാർത്തലച്ചുവരുന്ന 
ബാഷ്പവർഷത്തെ 
തടയാനാവുന്നില്ല 
എന്റെ സ്ഫടിക കാചത്തിന്; 
മനം തണുക്കും 
വാർത്തകളെ 
ഒപ്പിയെടുക്കാനുമാവുന്നില്ല!

കടലിനും 
കണ്ണീരിനും മദ്ധ്യേ,
തണുത്ത 
കാറ്റിനായുള്ള കാത്തിരിപ്പാണ് 
കവിതകളിൽ 
ഉപ്പുരസം നിറക്കുന്നത്..

തെളിയപ്പെടാത്ത 
ചാരക്കേസുകൾ പോലെ 
മണൽപരപ്പിലസ്തമിച്ചേക്കാവുന്ന 
പ്രണയങ്ങളിൽ നിന്ന് 
ഏതാവും എന്റെ 
ഖബറിൽ പൂ ചാർത്തുക!?

No comments:

Post a Comment