ഉണ്ടായിരുന്നെന്നതിനു
ബാക്കി വച്ച അടയാളങ്ങളും പിന്‍വലിച്ച്,നാളെ വരുമെന്നൊരുറപ്പും നല്‍കാതെ;
സൂര്യന്‍ അസ്തമിച്ചിരിക്കുന്നു.
വരാനിരിക്കുന്ന ജീവിതത്തിന്റെ
മഹാ ദൈന്യതയെക്കുറിച്ച് യാതൊരു ബോധവുമില്ലാതെ,
പരസ്പരം കൂകി വിളിച്ചും
മണല്‍ വാരിയെറിഞ്ഞും രസിച്ചിരുന്ന കുട്ടികള്‍
കളമോഴിഞ്ഞിരിക്കുന്നു.
നാളെയും നിലനില്‍ക്കുമെന്നുറപ്പില്ലാത്ത പ്രണയത്തിന്റെ
ഹൃസ്വാസ്വാദകര്‍;
ആവുന്നത്ര കെട്ടിപ്പിടിച്ചും ഉമ്മവചും
നിറഞ്ഞാടിയ മരച്ചുവടുകള്‍
നിശബ്ദമായിരിക്കുന്നു.
കഴിഞ്ഞതെല്ലാം
ഏതോ മായാജാലക്കാരന്റെ
ചെപ്പടി വിദ്യകള്‍ പോലെന്ന് നെടുവീര്‍പ്പിട്ടു
കാഴ്ചക്കാരായ വൃദ്ധ ദമ്പതികളും
തിരിച്ചു പോയിരിക്കുന്നു.
എന്റെ,
ചുവപ്പും മഞ്ഞയും കവര്‍ന്നെടുത്ത
നിശാപുഷ്പം മാത്രം വിരിഞ്ഞു നില്‍ക്കുന്നു,
തിരകളുടെ കപട സംഗീതത്തില്‍ ലയിച്ച്.
ഉണങ്ങിയ
എന്റെ ഹൃദയം അവളുടെ കാല്‍ക്കീഴില്‍ വച്ച്
ഞാനും തിരിച്ചു നടക്കുന്നു..
നാളെ വരുമെന്നുറപ്പില്ലാതെ..
2 February
No comments:
Post a Comment