ഇന്നലെ വരെ നീ
എന്‍ ചുവര്‍ ചിത്രത്തില്‍
ഇല്ലായിരുന്നു.
ഇന്നിന്റെ കാന്‍വാസി ലെ
വര്‍ണ്ണ ക്കൂട്ടുകള്‍കിടയിലാണ്
നിന്റെ വെണ്മുഖം കണ്ടത് .
നാളത്തെ
ശക്തമായ പൊടിക്കാറ്റിനെ
അതിജീവിച്ചു
മാഞ്ഞു പോവാതിരിക്കാന്‍
നിനക്കാകുമോ എന്നറിയില്ല .
എന്നാകിലും
ഇന്നത്തെ ചിത്രത്തിന്‍റെ
ഓര്‍മ്മയില്‍ ജീവിക്കാന്‍
എന്റെ ശിഷ്ട കാലം
നിനക്ക് നല്‍കട്ടെ..
No comments:
Post a Comment