പകുത്തു കൊടുത്ത
പ്രണയാര്‍ദ്ര ഹൃദയം
നിര്‍ദ്ദയം തട്ടി മാറ്റി
യാത്ര പറഞ്ഞ
ദേശാടനക്കിളിയുടെ
ഓര്‍മക്കായ്
സ്വന്തം ഹൃദയ ഭിത്തിയില്‍
വരഞ്ഞു വച്ച
മനോഹര ചിത്രം
രാത്രിയുടെ മൂന്നാം യാമത്തില്‍
ഒരു കൂറ്റന്‍ തിരമാല വന്നു
മായ്ച്ചു കളഞ്ഞു ..
പ്രണയിനിയുടെ ഓര്‍മ്മകള്‍
ഓര്‍ത്തെടുക്കാന്‍ കഴിയാതെ.,
എഴുതി ത്തുടങ്ങിയ
കവിത പൂര്‍ത്തീകരിക്കാന്‍
പുതിയ വരികള്‍ തേടുകയാണ്
കാമുകനായ തീരമിപ്പോള്‍
No comments:
Post a Comment