കുട്ടിക്കാലത്തെ
എന്റെ ആകാശത്തിന്
നല്ല നീലിമയായിരുന്നു.
ആനപ്പാറയുടെ മുകളില്‍ കയറി
വീശിയെറിഞ്ഞ മച്ചിങ്ങകള്‍
തിരിച്ചു വീണത്
പുളിവെട്ടിക്കാവ് ക്ഷേത്ര മുറ്റത്ത്,
ബാല്യം കൊഴിഞ്ഞു വീണത്
കൗസല്യ ടീച്ചറുടെ
സാമൂഹ്യ പാഠത്തിലേക്കുള്ള
വഴികളിലും.!
കൌമാരത്തിലെത്തിയപ്പോള്‍
ആകാശത്തിനു
മഞ്ഞയും തവിട്ടും ചേര്‍ന്ന്
വെകിളി പിടിച്ചു.
കലാലയത്തിന്റെ നീണ്ട വരാന്തയില്‍
മുഷ്ടി ചുരുട്ടി നടക്കുമ്പോള്‍
പ്രണയിക്കാതിരിക്കാനും
പ്രണയിക്കുന്നവര്‍ക്കിടയില്‍
ഹംസമാവാനുമായിരുന്നു
നിയോഗം.
ഇപ്പൊഴീ
യുവത്വത്തിന്റെ ആദ്യ പടവുകളില്‍
ഞാന്‍ ആകാശമേ കാണുന്നില്ല.,
നിന്റെ മുഖവും
ദുഃഖ ഭാവവും
എന്റെ കാഴ്ചകളെ മറക്കുന്നു..
5 November at 20:38
No comments:
Post a Comment