തെളിഞ്ഞു വരുന്ന പകലിനു മുമ്പേ
മിഴി തുറക്കുന്ന കവിതക്ക് കൂട്ടായി
ഒരു കുഞ്ഞു തെന്നലെന്നും;
മുളക്കാന്‍ മടിച്ച പ്രണയ വിത്തിന്
വെള്ളവും വളവുമരുളുന്ന
വാചാ പ്രസംഗവുമായ് വരാറുണ്ടായിരുന്നു.
വഴി വിളക്കുകള്‍
തെളിയിക്കപ്പെടുന്നത് വരെ നീളുന്ന
സ്നേഹ സമ്പര്‍ക്കങ്ങള്‍ക്ക്
സാക്ഷിയായ മുളം തണ്ടുകള്‍
എല്ലാം മനസ്സിലാക്കിയ കാര്‍ന്നോരെപ്പോല്‍
തലയനക്കുമായിരുന്നു.
ഭാഗ്യ പരീക്ഷകളുടെ
ചതുര വൃത്തങ്ങളില്‍ നിന്ന്
നഷ്ടം മാത്രം നേടിയൊരു ദിവസത്തില്‍
ഒരു നോക്ക് കാണാതെ
മറ്റാരുടെയോ പൂവാടിയിലേക്ക്
കളം മാറ്റിയ തെന്നലിന്റെ
നിര്‍ദയ സമീപനത്തില്‍ മനം നൊന്ത്
വിഷാദ മൌനത്തിന്റെ
കട്ടിയുള്ള കരിമ്പടം പുതച്ചു
തൂലികത്തുമ്പിലേക്ക് ഒതുങ്ങിക്കൂടിയ കവിത
പിന്നീട് വരികളിലേക്ക് പടര്‍ന്നില്ല.!
"ഈ പകലിനപ്പുറത്ത് വഴിവിളക്കുകള്‍
പ്രകാശിക്കാതിരുന്നെങ്കി"ലെന്ന്
പരിതപിക്കുകയാണ്
ദു:ഖാര്‍ത്തരായ കടലാസുകളിപ്പോള്‍.
No comments:
Post a Comment