മനുഷ്യകുലത്തിലെ
അതിസാധാരണമായ
ഒരു മാതൃകയുമായിട്ടായിരുന്നു
എന്റെ ആദ്യ നിശബ്ദ പ്രണയം .
നവയുക്തികള്‍ക്ക്
വെളിച്ചം കിട്ടുന്ന
പുതിയ കാലങ്ങളില്‍ നിന്നൊളിച്ചോടി-
പൂമുഖഭിത്തിയില്‍ തൂങ്ങുന്ന
സ്ഫടികക്കൂടുകളിലേക്ക് ചേക്കേറിയ
പഴയ ധിഷണകള്‍ സൃഷ്ടിച്ച
അനാവശ്യ സദാചാര ബോധത്തിന്റെ
നിറംകെട്ട ചെറ്റുരുളിയില്‍
ചിന്തകളെ പുഴുങ്ങാനിട്ട അയാള്‍
എന്റെ നിര്‍വ്യാജ പ്രണയവും
സ്നേഹ സമ്പര്‍ക്കങ്ങളും
നിര്‍ദയം നിഷേധിച്ചു .!
ചിലപ്പോഴെങ്കിലും
ഒരു തെറ്റ് ചെയ്യണമെന്ന്
ഞാനാഗ്രഹിക്കുന്നു ..
സ്വയം ഒതുങ്ങിക്കൂടുന്ന
മതില്‍കെട്ടിനുള്ളിലിരുന്ന്
തിരശീല മാറ്റി തിരിഞ്ഞു നോക്കുമ്പോള്‍
ഓര്‍മ്മകളില്‍ മധുരനൊമ്പരമുണര്‍ത്തുന്ന
മഹത്തായ തെറ്റ്..
No comments:
Post a Comment