കുടിച്ചു വറ്റിച്ച
കുപ്പികളില്‍ നിന്നും
അവസാനം പൊങ്ങിയ ആവിയും
ഉള്ളിലാക്കി
രണ്ടു ലാര്‍ജ് വാളുവെച്ചു തള്ളിയിട്ടെ
അവളുടെ പ്രൊഫൈല്‍
തുറക്കാറുള്ളൂ ..
ഒന്നും രണ്ടും പറഞ്ഞു
തെറ്റുന്നതും
മൂന്നും നാലും പറഞ്ഞു
മിണ്ടുന്നതും
അഞ്ചും ആറും പറഞ്ഞു
ഡിങ്കോഡാല്‍ഫി ആടുന്നതും
സ്വപ്നം കാണും;
ബോധം മറയുന്നത് വരെ..
കാലത്ത് വരുന്ന തൂപ്പുകാരന്‍
അമ്മക്കാണോ
അപ്പനാണോ
കൂടുതല്‍ വിളിക്കുന്നതെന്ന
സംശയത്തിലാണിപ്പോള്‍!..
26 February
No comments:
Post a Comment