നിന്റെ താടിയുടെ ആഴത്തില്‍ തിളങ്ങുന്ന കണ്ണുകളില്‍ നിന്ന് ,
പൊടി നിറഞ്ഞൊരു ഈറന്‍ ഗ്രന്ഥപ്പുരകളില്‍ നിന്ന്,
വെസ്റ്റ്ഫാലിയായിലെ ജെന്നിയുടെ ക്ഷീര സമാനമായ കൈകളില്‍ നിന്ന്,
നീ ദൈവത്തിന്റെ ഈ മുടന്തന്‍ സൃഷ്ടിയെ നേരെയാക്കിയെടുത്തു.!
ഇതളുകള്‍ക്കുള്ളില്‍ കട്ട പിടിച്ചിരിക്കുന്നത് പൂമ്പൊടിയല്ല, ഹൃദയം പൊടിഞ്ഞടര്ന്ന രക്തത്തുള്ളികളാണെന്നു വിളിച്ചു പറഞ്ഞിട്ടും ചെവി കൊടുക്കാത്ത വണ്ട് മറ്റൊരു പൂകാലം തേടി യാത്രയായീ...
No comments:
Post a Comment