കത്തിയെരിയുന്ന
ഉഷ്ണക്കാറ്റു കൊണ്ടെന്റെ
നെറ്റിയില്‍ പൊടിയുന്ന
ഉപ്പു നീരിനെ കുളിരുള്ളതാക്കാന്‍
കുടിക്കുന്ന മധുര വെള്ളത്തില്‍
കപട സ്നേഹത്തിന്റെ
നഞ്ഞു കലക്കിത്തന്നു
എന്നിലെ പറയാത്ത വരികളെ
വായിക്കാന്‍ ശ്രമിക്കുന്ന
മന്ഥരം വെളുത്ത ഗുരു വര്യന്‍മാരോട്
ഞാനിന്നലെ
പറയാന്‍ മറന്നൊരു കാര്യമുണ്ട്
മായിക സ്വപ്‌നങ്ങള്‍ കൊണ്ട് പുതപ്പിച്ചു
ഏതറ്റം വരെ മയക്കികിടത്തിയാലും
ഞാനെന്ന പുസ്തകത്തിലെ
അവസാന താളുകള്‍
നിങ്ങള്‍ക്ക് വായിക്കാനാവില്ല ..
അത് ഞാന്‍ തുന്നി ചേര്‍ത്തത്
എന്റെ പ്രിയരുടെ ഹൃദയത്തിലാണ് !!
No comments:
Post a Comment