ഇട നെഞ്ചില്‍
ചൂട് പറ്റിക്കിടക്കേണ്ട മിന്നാമിന്നി
അകന്നകന്നു പോവുകയാണ്..
രോഗോഷ്ണശയ്യയില്‍ സാന്ത്വനപ്പുതപ്പായ്
അവളുണ്ടാകുമെന്ന് നിനച്ചത് വൃഥാ..
വിനിദ്ര രാത്രികളില്‍
ഷഹനായി മൂളുന്ന താരാട്ടുമായവള്‍ വരുമെന്ന്
കൊതിച്ചതും വൃഥാ..
മഞ്ഞു കുളിര്‍ക്കുന്ന മകരപ്പുലര്‍കാലങ്ങളില്‍
നിദ്രയിലേക്ക് ചുരുണ്ട്മടങ്ങുമ്പോള്‍
കാതിലവളുടെ മൃദുമന്ത്രണം കേള്‍ക്കുമെന്നാഗ്രഹിച്ചതും വൃഥാ..
ഇപ്പോഴുമീ ഏകാന്തയാമങ്ങളില്‍
ജനലഴിയും കടന്നു ദൂരേക്ക് പായുന്ന നേത്രധാരകള്‍
തിരയുന്നതൊരു മിന്നാമിനുങ്ങിന്റെ
നുറുങ്ങു വെട്ടം..!
വിരല്‍ തുമ്പു കൊണ്ടായിത്തിരിവെട്ടത്തില്‍ സ്പര്‍ശിക്കാന്‍
എത്ര നാളായ് കൊതിക്കുന്നു..
പക്ഷെ അവളകന്നകന്നു പോകുന്നു..
മൌനം മാത്രം ബാക്കിയാകുന്നു..
ചിന്തകള്‍ മരവിച്ചൊരു പാഴ്മരം
തനിച്ചീ മരുഭൂമിയില്‍ തേങ്ങുന്നു..
വഴി പോക്കരുടെ ലാളനയിലെത്ര നാളെന്നറിയാതെ..
No comments:
Post a Comment