പ്രണയ സമൃദ്ധിയുടെ കാലത്ത്
കളി ചിരികള്‍ക്കിടയില്‍
പറയാനാവാതെ ഉള്ളില്‍ കുരുങ്ങിയ വാക്കുകള്‍
പഴുത്തു തിണര്‍ത്തു
കണ്ഠത്തിനുള്ളില്‍ ഒരു വ്രണമായ് രൂപപ്പെട്ടിരിക്കുന്നു.
അതിനുള്ളിലെ വിങ്ങലകറ്റാന്‍;
നിന്റെ ചുണ്ടുകള്‍ കൊണ്ടെന്റെ നെറ്റിയിലൊരു മന്ത്രം ജപിക്കൂ..
മിഴിനാരു കൊണ്ടെന്റെ കവിളിലൊരു വൃത്തം വരക്കൂ...
വിരല്‍ തുമ്പു കൊണ്ടെന്റെ കഴുത്തില്‍ ലേപനം പുരട്ടൂ..
ഇനിയുള്ള നാളെകള്‍ നിന്റെതാവട്ടെ..
No comments:
Post a Comment