കൊക്കയില്‍
ഞാന്‍ കുരുങ്ങിയതറിഞ്ഞു നീ
ചൂണ്ട അയച്ചയച്ചു തന്നപ്പോള്‍
ഉള്ളിലെ അപകടം അറിയാതെ
ഞാന്‍ ആസ്വദിച്ചു.,
ചത്തു കരക്കടിഞ്ഞ
എന്റെ തിളക്കം മങ്ങിയ
കണ്ണുകളില്‍ നോക്കി
ഒരു പൊന്മാന്‍
ഊറി ചിരിക്കുന്നുണ്ടാകുമെന്നു
എന്നോട് പറഞ്ഞത്
നിന്റെ ചൂണ്ടയില്‍ തൂങ്ങി ചത്ത
മറ്റൊരു കിളിമീനിന്റെ
ആത്മാവാണ് .!
എങ്കിലും ഞാന്‍ സന്തുഷ്ടനാണ്..
എന്റെ ശവ ശരീരമെങ്കിലും
നിന്നെ സന്തോഷിപ്പിക്കുന്നുണ്ടല്ലോ
No comments:
Post a Comment