നനുനനുത്ത
ക്ഷീരസമാനമായ
നിന്റെ കൈകളില്‍
വരഞ്ഞു വച്ച
മൈലാഞ്ചി വര്‍ണ്ണങ്ങളില്‍
നിഴലിക്കുന്നത് എനിക്കുള്ള
സന്ദേശമാണെന്നത്
വെറും തോന്നാലാകാം .
ഇതുവരെ കാണാത്ത
നിന്റെ കണ്ണുകളില്‍ നിന്നുള്ള
ആന്തരിക പ്രവാഹം
എന്നെയാകെ
കോരിത്തരി പ്പിക്കുന്നു
എന്നതും
വെറും തോന്നലാകാം .
ചുളിഞ്ഞ തട്ടത്തുമ്പ് മാറ്റി
ഒരു കണ്ണാലെന്നെ
ഒളിഞ്ഞു നോക്കുന്നുണ്ടെന്നും
അത് നിന്റെ ഇഷ്ടം
പ്രകടിപ്പിക്കലാണെന്നതും
എന്റെ ധാരണ മാത്രമാവാം .
'
ഒരുമിച്ചു തിന്നാന്‍
വിളമ്പിയ
അപ്പക്കഷ്ണത്തില്‍ നിന്ന്
പാതിയടര്‍ത്തി
നീ നിഷേധം കാട്ടിയാല്‍
നമ്മുടെ ശരീരങ്ങള്‍
അകലുമായിരിക്കും .
പക്ഷേ.,
നിന്റെ ഹൃദയത്തില്‍ കൊരുത്ത
എന്റെ ഹൃദയം
അടര്‍ത്തി മാറ്റാന്‍
ജഗന്നിയന്താവിന്റെ
അവസാന കല്‍പനക്കേ കഴിയൂ !
കാരണം
ഞാന്‍ നിന്നെ പ്രേമിക്കുന്നൂ ,
നിന്റെ അനുമതിയില്ലാതെ തന്നെ ..!
No comments:
Post a Comment