Pages

Tuesday, June 5, 2012

ഒളിഞ്ഞു നോട്ടം

ചൊറിയുന്നിടത്തേക്ക്    
കയ്യെത്തുമ്പോഴേക്കും
ഓടി മറയുന്ന പ്രാണിയെ പോലെയാണ്
നിന്റെ കണ്ണുകള്‍ .,

പെരുവിരല്‍ കൊണ്ട്
ചിത്രം വരയുമ്പോള്‍
നിന്റെ മുഖത്തു വിരിയുന്ന
ഭാവ മാറ്റങ്ങള്‍
ഞാന്‍ കാണാതെ പോകുന്നില്ല.

അപരിചിതത്വം
മാറ്റാനെങ്കിലും ഒന്നടുത്തു വരൂ.
.
നമുക്കീ കരിഞ്ഞുണങ്ങിയ
മരങ്കോമ്പിലിരുന്നു
പഴങ്കഥകള്‍ പറയാം..

മജുനൂകളെ പറ്റിച്ച
ലൈലമാരുടെ കഥകള്‍ !

2 comments:

  1. അല്ല അനീപാ ,,കരിഞ്ഞുണങ്ങിയ മരകൊമ്പ് ഒടിഞ്ഞു താഴെ വീണാലോ ..??
    അതിലെ ഒന്നും കണ്ടില്ല..ഇതിലെ വന്നപ്പോ ഒന്ന് കമന്റി പോകാമെന്ന് കരുതി..
    സുഖാണല്ലോ അല്ലെ???

    ReplyDelete
    Replies
    1. ഹാനുസ് എങ്ങോട്ടാ മുങ്ങിയെ സുഖമല്ലേ ഇവിടെ ആയിരുന്നാലും സന്തോഷമായി ഇരുന്നാല്‍ മതി ....
      അതാണ് എനിക്കും ഇഷ്ടം .......നീനുസ്

      Delete