Pages

Friday, May 11, 2012

നേര്‍രേഖ

നിന്റെ തിളങ്ങുന്ന 
കണ്ണുകളില്‍ നിന്ന് ,
തെളിഞ്ഞ ചിരിയില്‍ നിന്ന് ,
കവിള്‍ തടത്തിലെ 
നുണ ക്കുഴികളില്‍ നിന്ന് 
എന്റെ തെല്ലടര്‍ന്ന കറ പുരണ്ട- 
ഹൃദയത്തിലേക്കൊരു 
നേര്‍രേഖ വിരിയുന്നു .

ദ്വയാര്‍ത്ഥ പദങ്ങളില്ലാത്ത 
നിഗൂഡമായ പരികല്പനകളില്ലാത്ത 
എന്റെ  വരികള്‍ 
നിനക്ക് വേണ്ടി മാത്രം.

എന്നിട്ടും അടഞ്ഞു കിടക്കുന്ന 
നിന്റെ ഹൃദയ ജാലകം.,
ഇനിയേത് തമ്പുരുവില്‍ 
ഏത് ശ്രുതിയില്‍ 
എന്ത് പാടി ഞാന്‍ തുറക്കെണ്ടൂ ?

1 comment:

  1. nannayittundu...... aashamsakal...... blogil puthiya post..... HERO- PRITHVIRAJINTE PUTHIYA MUKHAM..... vaayikkane.........

    ReplyDelete