കടൽകാറ്റിനെ ഭയന്നേയില്ല വന്നുവിളിച്ചപ്പോഴൊക്കെ കൂടെപ്പോയി
തേന്മാവ്‌മുല്ലവള്ളിയെ നിരസിച്ചേയില്ല അടുത്ത് കണ്ടപ്പോഴൊക്കെ അണച്ച് പിടിച്ചു
നീമാത്രം തഴയുന്നു!
യൂക്കാലിപ്റ്റ്സിന്റെത്, മാവിന്റെത്, പ്ലാശിന്റെത് എന്നിങ്ങിനെ ഒരിലയേയും വേർതിരിച്ചില്ല ഊടുവഴി; വന്നുചേർന്നതിനെയൊക്കെ മാറത്ത് കിടത്തി
നീമാത്രം വേർതിരിക്കുന്നു!
ആളിപ്പടരാൻ കാട്ടുതീ സമയമെടുത്തേയില്ല പ്രണയമേ.. നീമാത്രമെന്തിങ്ങിനെ മുനിഞ്ഞു കത്തുന്നു..!?
No comments:
Post a Comment