ഞാനും
എഴുത്ത്കാരനാണ്.
കട്ടിയുള്ള പുസ്തകത്തിനുള്ളില്‍
കറുത്ത അക്ഷരങ്ങളില്‍
അച്ചടിച്ച പൊലിപ്പുള്ള
എന്റെ രചനകള്‍ കാണാന്‍
എനിക്കും ആഗ്രഹമുണ്ട്.
ഇന്നലെയും പ്രസാദകര്‍
വിളിച്ചിരുന്നു..
പക്ഷെ., നിറമുള്ള
പുറം ചട്ടയില്‍
എഴുതി ചേര്‍ക്കാന്‍ എനിക്കൊരു
നാലാള്‍ അറിയുന്ന
മേല്‍വിലാസമില്ല..
ഒന്നാമത്തെ താളില്‍
പേരിനൊപ്പം ചേര്‍ക്കാന്‍
വിവധ കലാലയങ്ങളില്‍
നിന്നും ഡിഗ്രികളില്ല
പുസ്തകത്തിനു മാറ്റ് കൂട്ടാന്‍
ഊശാന്‍ താടികളുടെ
വട്ടമേശ സഭകളില്‍ നിന്നും
അനുവദിച്ചു കിട്ടിയ
പ്രത്യേക പരാമര്‍ശങ്ങളോ
അവാര്‍ഡുകളോ ഇല്ല..
വിദ്ധ്വേഷങ്ങള്‍
സൂക്ഷിക്കാനറിയാത്ത
ഒരു മനസ്സുണ്ട്..
അതിനെന്തു വില..!
ഈ യൌവ്വനത്തില്‍ തന്നെ
ഞാന്‍ മരണത്തെ കുറിച്ച് ;
വിപിനത്തിന്റെ മഹാ
നിശബ്ദതയിലേക്ക്
തള്ളി വിടുന്ന
തെമ്മാടിയായ
കോമാളിയെ കുറിച്ച്
ചിന്തിച്ചു തുടങ്ങിയിരിക്കുന്നു.
അതിനു കാരണമുണ്ട്..
മലബാറിലെ തെങ്ങുകളില്‍
നിന്നുമിപ്പോള്‍
ആദ്യം അടര്‍ന്നു വീഴുന്നത്
മച്ചിങ്ങയും
പാകമെത്താത്ത
കരിക്കുകളുമാണ്...
No comments:
Post a Comment