സാമൂഹ്യ ബോധത്തിന്റെ
നടുക്കടലിലലയുന്ന
കൊച്ചു നൌകയിലിരുന്നു
അലകളെണ്ണിയാണ് എഴുത്താരംഭിച്ചത് .
കരയുടെ കരലാളനത്തില്‍
ഹര്‍ഷ പുളകിതയായ് ലാലസിക്കുന്ന
തിരകളുടെ സൌന്ദര്യ ബോധത്തെ
അതി ഭാവുകത്ത്വത്തിന്റെ
കരകരപ്പില്ലാതെ വര്‍ണ്ണിച്ചതില്‍ പിന്നെ
തീരവും കവിയെ കാമിച്ചു തുടങ്ങി..
കാര്യ മറിഞ്ഞു കലിപൂണ്ട
കടലില്‍ നിന്ന് രക്ഷ തേടി
കരയെ പുല്‍കാന്‍ നൌക തിരിച്ച കവിയിപ്പോള്‍
സവര്‍ണ്ണരുടെ ആത്മബോധം കയ്യാളുന്ന
ചെകുത്താന്റെ കരാളഹസ്തത്തിനുള്ളിലാണ് .
ഒന്നുകില്‍ കാവ്യ തത്ത്വവും
അനുഷ്ടാനാചാരങ്ങളും
ഹോമ കുണ്ഡത്തിലെറിഞ്ഞു
ചെകുത്താന്‍ സഭയിലെ
കരിങ്കാലിക്കവികളിലൊരാളാവാം .
അല്ലെങ്കില്‍ അഭിമാനബോധവും കെട്ടിപ്പിടിച്ചു
അലയാഴിയുടെ അടിത്തട്ടിലൂളിയിട്ട്
ആത്മാഹുതി ചെയ്യാം .,
രണ്ടായാലും തിരയുടെ നിര്‍ദ്ദയാക്രമണത്തില്‍
തീരം അലിഞ്ഞില്ലാതാവും .
No comments:
Post a Comment