പിച്ചക പ്പൂ മൊട്ടു വിരിയുന്ന
രാവൊന്നില്‍
വടക്കിനി തിണ്ണയില്‍ ഞാനിരുന്നു..
ഏകനായ് ഓര്‍മ്മകള്‍ ചികഞ്ഞു
ഞാനങ്ങിരിക്കെ..
ആകാശ സീമയില്‍ താരകം
പൂത്തതറിഞീല..!
ശ്വേത,കപോതങ്ങള്‍
ഗാഡ നിദ്രയിലാണ്ടിരിക്കുന്നു..
നീര്‍കിളികള്‍ തീവ്ര
മൌനം പൂണ്ടുറങ്ങുന്നു..
കാട്ടു വഴികളില്‍ ചീവീടുകള്‍
കണ്ഡം മുറിയാതെ ചിലംബുന്നു...!
പ്രകൃതിയുടെ സ്നേഹക്കൈകള്‍
ചെറു തെന്നലായ്
എന്നെ പുണരുന്നു...
കുളിര് കോരുന്നു..!
എന്നിട്ടുമെന്‍ സഖീ
നീ വന്നീല..!
നിന്നെ ഞാന്‍ തിരയുന്നതോ-
ര്‍മ്മകളിലല്ലേ...
നിന്നില്‍ ഞാന്‍ അലിയുന്നതെന്‍
ഭാവനയിലല്ലേ..
ഏകനായ് ചിന്തകളില്‍ പരതിയാ
പൂമേനിയിലൊന്നുരസുമ്പോള്‍
നിന്റെ നാണം
എന്റെ മാത്രം സ്വകാര്യം..!
അതൊരുന്മാദ ലഹരിയായ്
സിരകളില്‍ പടരും..!
അക്ഷര സ്ഫുടതയില്‍
നാലഞ്ചു ശ്ലോകങ്ങളില്‍
നിന്നെയാപാദചൂഡം ഞാന്‍ പുണരും..
പ്രിയ സഖീ..
കവിതേ..
നിന്‍ തിരി നാളത്തില്‍ നിന്നടരുന്ന
തേജസ്സിലലിയുന്നതേ
എന്‍ ജീവിതം,
അത് താന്‍ സത്യം,ഈശ്വരന്‍
പ്രപഞ്ചം..
ആത്മ സംതൃപ്തി-
നല്‍കുമോരാനന്ദ ലഹരി..,!
നിന്നെ തേടുന്നു...
ജീവല്‍ സ്വപ്നങ്ങളില്‍..
നിനക്കായ് കാക്കുന്നു-
അക്ഷര തിരു വഴികളില്‍..!!
No comments:
Post a Comment