യാത്രയാകുന്നു നാം
ദൂരേക്ക് യാത്രയാകുന്നു നാം
അകലെ മറയുന്ന സൂര്യന്റെ പിന്നില്‍
ജീവിത തിരകളില്‍ ആടിയുമുലഞ്ഞും
അറിവിന്റെ അനുഭവ ത്തേനുകള്‍ നുകര്‍ന്നും
യാത്രയാകേണ്ടൂ നാം
ദൂരേക്ക് യാത്രയാകേണ്ടൂ നാം
ഒരു തുള്ളി ബീജമായ്
അണ്ട്ടമായ് പിണ്ടമായ്
പിന്നൊരുടലായ് തുടങ്ങുന്നു ഭൂമിയില്‍..
ചിലപ്പോള്‍ ചിരിച്ചും ചിലപ്പോള്‍ കരഞ്ഞും
അതിനുള്ളിലറിയാതൊരാനന്ദ ദീപം കൊളുത്തിയും
പാദ മുദ്രകളിലലഞ്ഞും
പാദ രക്ഷകളണിഞ്ഞും
സതീര്‍ത്യരുടെ വഴിയെ അറിവുകള്‍ നേടാന്‍
യാത്ര തുടരുന്നു നാം..
ദൂരേക്ക് യാത്ര തുടരുന്നു നാം
നീര്‍കുമിളകളുടച്ചു നീരാക്കി ചോറാക്കി
പഷ്നിക്കുഴികളില്‍ പാകിപ്പഴുതടച്ചു-
ഊര്ന്നൂര്‍ന്നിറങ്ങുന്നു തുടരുന്നു യാത്ര..
ജീവിതക്കോണ്‌കളെ കോണോടു ചേര്‍ക്കാന്‍
അന്ത്യം തേടുന്ന യാത്ര..
മധ്യാഹ്ന മൂര്‍ധന്യതയില്‍ ഉറഞ്ഞു തുള്ളുന്ന
സായാഹ്ന ചെന്ജാമരത്തെത്തിയാല്‍ തളരുന്ന
ക്ഷീണിത യാത്ര..
പിന്നൊരനിവാര്യ സത്ത്യത്തിലമര്‍ന്നു
ജഡം പൂജക്ക് വെച്ചു-
നാം ദേഹമോഴിയേണ്ട യാത്ര..
അതിലലിഞ്ഞുറയുന്നോരാത്മാവ് പിരിയുമ്പോള്‍
അന്വര്‍ത്തമാം ചോദ്യങ്ങള്‍ കേള്‍കയായ്-പൂവേ
നിന്റെ പരിമളം എത്ര തുമ്പികള്‍ പങ്കു വെച്ചു..
നിന്റെ മധുകണം എത്ര വണ്ടുകള്‍-
നുകര്‍ന്നുല്ലസിച്ചു..
ചിന്തിക്കയില്ല നീ..
ചിന്തിക്കേണ്ടുമ്പോഴൊന്നും...
സഫലമായിരുന്നോ നിന്‍ യാത്ര..!!!?
ഹനീഫ് കാളംപാറ
No comments:
Post a Comment